
തേഞ്ഞിപ്പലം: അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പത്തുവയസുകാരന്‍ ടാങ്കര്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് മരിച്ചു. ഫറോക്ക് പെരുമുഖം പറയങ്കിഴി ആയുഷാണ് മരിച്ചത്. വ്യാ ഴം രാത്രി ഏഴരയോടെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാടിനടുത്ത് പൈങ്ങോട്ടുര്‍മാടിലാണ് അപകടം.
മാലാപറമ്പ് വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ അച്ഛന്‍ മനേഷ്‌കുമാര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയില്‍ തട്ടി മറിയുകയും ആയുഷ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. മനേഷിനെ പരിക്കുകളോടെ കോഴി ക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരേദിശയിലായിരുന്നു ഇരുവാഹനങ്ങളും. യു ണിവേഴ്‌സിറ്റിയിലെ ബാഡ്മിന്റണ്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. രാമനാട്ടുകര ജിയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി യാണ്. അമ്മ: മഹിജ. സഹോദരി: അഭിനന്ദ.