
ന്യൂഡല്‍ഹി: ടെലിവിഷന്‍ താരം അമന്‍ ജയ്‌സ്വാള്‍(22) വാഹനാപകടത്തില്‍ മരിച്ചു. ജോഗേശ്വരി ഹൈവേയില്‍ വച്ച് അമന്‍ ജയ്‌സ്വാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഓഡീഷനില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ' ഉത്തര്‍പ്രദേശിലെ ബാലിയ സ്വദേശിയാണ് അമന്‍. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച അമന്‍ നിരവധി ടിവി സീരിയലുകളില്‍ വേഷമിട്ടിരുന്നു. ധര്‍തിപുത്ര നന്ദിനി' എന്ന ടെലിവിഷന്‍ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമന്‍ ജയ്‌സ്വാള്‍ ആയിരുന്നു.