'വരയന്‍' മെയ് 20 ന് എത്തും;ട്രെയ്‌ലര്‍ ലോഞ്ചിന് നായകന്റെ സന്തത സഹചാരിയായ നായയും
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് ചിത്രത്തില്‍ നായകന്റെ ഉറ്റ സുഹൃത്തായ നാസ് എന്ന് പേരുള്ള നായയും എത്തി. ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് ഒരു നായ എത്തുന്നത്. നായകനായ സിജു വില്‍സണിനൊപ്പം ചിത്രത്തില്‍ ഏതു നേരവും നടക്കുന്ന നായയാണ് നാസ്
കൊച്ചി:സത്യം ഓഡിയോസിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത് സിജു വില്‍സണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വരയന്‍'. മെയ് 20 ന് തീയേറ്ററുകളില്‍ എത്തും.ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് ചിത്രത്തില്‍ നായകന്റെ ഉറ്റ സുഹൃത്തായ നാസ് എന്ന് പേരുള്ള നായയും എത്തി. ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് ഒരു നായ എത്തുന്നത്. നായകനായ സിജു വില്‍സണിനൊപ്പം ചിത്രത്തില്‍ ഏതു നേരവും നടക്കുന്ന നായയാണ് നാസ്. ചടങ്ങിനത്തിയവര്‍ക്കെല്ലാം കൗതുകമായിരുന്നു നാസ് എന്ന കുറുമ്പന്‍ നായ.
പ്രിയദര്‍ശന്റെ നവരസ എന്ന ചിത്രത്തിലും, മധുര രാജയിലും, കൂടാതെ വരാന്‍ പോകുന്ന ഒട്ടനവധി ചിത്രങ്ങളിലും ഈ നായ അഭിനയിച്ചിട്ടുണ്ട്.ഗ്രാമീണ പശ്ചാത്തലത്തില്‍ കോമഡിക്കും ഹീറോയിസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയിരിക്കുന്ന ഒരു 'ടോട്ടല്‍ എന്റര്‍ടെയ്‌നര്‍' ചിത്രമാണ് 'വരയന്‍'. വൈദികന്‍ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഗുണ്ടകളുടെ താവളമായ ഒരു ഗ്രാമത്തിലേ ഇടവക പള്ളിയിലേക്ക് പുതുതായി എത്തുന്ന യുവാവായ ഒരു കപ്പുച്ചിന്‍ അച്ഛന്റെ കഥാപാത്രത്തെ ആണ് നായകനായ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. സര്‍വകലാവല്ലഭനും രസികനുമായ ഒരു വികാരിയച്ചന്‍ തന്റെ സാമര്‍ത്ഥ്യങ്ങളും കൗശലവും കൊണ്ട് ആ നാട്ടില്‍ പെട്ടെന്ന് തന്നെ ജനകീയനായി മാറുകയും ഗ്രാമത്തിലെ ഗുണ്ടകള്‍ക്ക് എതിരാളിയായി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നായക കഥാപാത്രം ചെയ്യുന്ന സിജു വില്‍സണ് പുറമെ ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജൂഡ് ആന്റണി ജോസഫ്,ജയശങ്കര്‍,ഡാവിഞ്ചി (സശറ)ബിന്ദു പണിക്കര്‍, ജോയ് മാത്യൂ, അരിസ്‌റ്റോ സുരേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം നല്‍കിയിരിക്കുന്നു. കൊറിയോഗ്രാഫി പ്രസന്നാ മാസ്റ്ററും, ഛായാഗ്രഹണം രജീഷ് രാമനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം ജോണ്‍ കുട്ടി, കലാ സംവിധാനം നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പി. ആര്‍. ഒ: എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രഫഷണല്‍.