സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കില്‍ തീയ്യറ്ററുകള്‍ അടയ്ക്കുമെന്ന് ; സിനിമാ സംഘടനകളുടെ യോഗം ഇന്ന്

ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഇന്ന് വിവിധ സിനിമാ സംഘടനകള്‍ യോഗം ചേരും.രാവിലെ 11 ന് എറണാകുളത്തെ ഫിലിം ചേമ്പര്‍ ആസ്ഥാനത്താണ് യോഗം ചേരുന്നത്. ഫിലിം ചേമ്പര്‍,നിര്‍മതാക്കള്‍, തീയ്യറ്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്

Update: 2021-03-03 05:05 GMT

കൊച്ചി: സെക്കന്റ് ഷോ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന ആവശ്യത്തില്‍ ഉറച്ച് നിര്‍മാതാക്കള്‍ അടക്കമുള്ള സിനിമാ സംഘടനകള്‍.ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഇന്ന് വിവിധ സിനിമാ സംഘടനകള്‍ യോഗം ചേരും.ഇന്ന് രാവിലെ 11 ന് എറണാകുളത്തെ ഫിലിം ചേമ്പര്‍ ആസ്ഥാനത്താണ് യോഗം ചേരുന്നത്. ഫിലിം ചേമ്പര്‍,നിര്‍മതാക്കള്‍, തീയ്യറ്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.സെക്കന്റ് ഷോ അനുവദിക്കുന്നതാണ് പ്രധാനമായും യോഗത്തിലെ ചര്‍ച്ചാ വിഷയമെന്നാണ് ലഭിക്കുന്ന വിവരം.യോഗത്തിനു ശേഷം ഈ വിവരം സര്‍ക്കാരിനെ വീണ്ടും അറിയിക്കും.സര്‍ക്കാരിന്റെ തീരുമാനം അനുകൂലമല്ലെങ്കില്‍ തീയ്യറ്റര്‍ അടച്ചിടാനുള്ള തീരുമാനത്തിലേക്കും സംഘടനകള്‍ നീങ്ങുമെന്നാണ് സൂചന.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് തീയ്യറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. 50 ശതമാനം പ്രേക്ഷകരെ മാത്രമെ അനുവദിക്കുന്നുന്നുള്ള. സെക്കന്റ് ഷോ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. പ്രദര്‍ശനത്തിന്റെ സമയത്തിലും ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഏതാനും സിനിമകള്‍ മാത്രമാണ് റിലീസ് ചെയ്തിരന്നുള്ളു. നിയന്ത്രണങ്ങള്‍ മൂലം കൂടുതല്‍ നഷ്ടത്തിലേക്കാണ് തീയ്യറ്ററുകള്‍ അടക്കം സിനിമാ മേഖല നീങ്ങുന്നതെന്നാണ് ഇവര്‍ പറയുന്നത്.പ്രദര്‍ശന വരുമാനത്തിന്റെ 40 ശതമാനവും സെക്കന്റ് ഷോയിലൂടെയാണ് ലഭിക്കുന്നത്.എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സെക്കന്റ് ഷോ അനുവദിക്കുന്നില്ല. അതു കൊണ്ടു തന്നെ കഴിഞ്ഞ രണ്ട് ആഴ്ചയായി പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നില്ല.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്‌

Tags:    

Similar News