'ദി പ്രീസ്റ്റ്' മാര്‍ച്ച് 11 ന് ഗള്‍ഫിലെ തീയേറ്ററുകളിലും
ആദ്യം മാര്‍ച്ച് 4 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല രാജ്യങ്ങളിലെയും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ നടത്താന്‍ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരുന്നത്.
ദമ്മാം: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി-മഞ്ജു വാര്യര്‍ ചിത്രം 'ദി പ്രീസ്റ്റ്' മാര്‍ച്ച് 11 ന് വേള്‍ഡ് വൈഡ് റിലീസിന്റെ ഭാഗമായി ഗള്‍ഫിലെ 119 തീയേറ്ററുകളിലും പ്രദര്‍ശനത്തിന് ഒരുങ്ങി.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ്, 15 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിലും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരോടുത്തുള്ള ആദ്യ മെഗാസ്റ്റാര്‍ ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയിരിക്കുകയാണ്.
ആദ്യം മാര്‍ച്ച് 4 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല രാജ്യങ്ങളിലെയും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ നടത്താന്‍ കഴിയാത്തതിനാലുമാണ് റിലീസ് നീട്ടിയിരുന്നത്.
വൈദികന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'ദി പ്രീസ്റ്റ്'. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം 'കൈദി' ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട് .
ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്.
പ്രവാസി മലയാളികളുടെ സംരംഭമായ ട്രൂത്ത് ഫിലിംസിന്റെ ആദ്യ വിതരണ ചിത്രമായാണ് 'ദി പ്രീസ്റ്റ്' ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 119 കേന്ദ്രങ്ങളിലെ പ്രദര്‍ശ്ശനം വഴി, സൗത്ത് ഇന്ത്യന്‍ സിനിമാ വിതരണ ചരിത്രത്തിലെ ഏറ്റവും വലിയ ഏഇഇ റിലീസിനാണ് 'ദി പ്രീസ്റ്റി'ലൂടെ ട്രൂത്ത് ഡിസ്ട്രിബൂഷന്‍ ഒരുങ്ങിയിരിക്കുന്നത.
കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കൂട്ടായ്മയായ കസവിന്റെ സംരംഭമായ കസവ് ചാനലിലൂടെ നടത്തിയ ഓണ്‍ ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സവിധായകന്‍ ജോഫിന്‍ ടി ചാക്കൊ, സലിം അഹമ്മദ്, നടി നിഖില വിമല്‍ എന്നിവര്‍ പങ്കെടുത്തു.