'പട്ടരുടെ മട്ടന്‍ കറി' എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ബ്രാഹ്മണ സഭ

ബ്രാഹ്മണര്‍ സസ്യാഹാരികളാണ്. 'പട്ടര്‍' , 'മട്ടന്‍' തുടങ്ങിയ വാക്കുകള്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. പട്ടര്‍ എന്ന പേര് തന്നെ ബ്രാഹ്മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്പുഴ രാമന്‍ പരാതിയില്‍ പറഞ്ഞു.

Update: 2021-03-16 07:07 GMT

കോഴിക്കോട്: 'പട്ടര്‍' , 'മട്ടന്‍' തുടങ്ങിയ വാക്കുകള്‍ ഒന്നിച്ച് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നും 'പട്ടരുടെ മട്ടന്‍ കറി' എന്ന സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ബ്രാഹ്മണ സഭ. സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. തങ്ങളെ നേര്‍ക്കുനേരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയുടെ തലക്കെട്ടെന്നു പരാതിയില്‍ പറയുന്നു.

ബ്രാഹ്മണര്‍ സസ്യാഹാരികളാണ്. 'പട്ടര്‍' , 'മട്ടന്‍' തുടങ്ങിയ വാക്കുകള്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. പട്ടര്‍ എന്ന പേര് തന്നെ ബ്രാഹ്മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്പുഴ രാമന്‍ പരാതിയില്‍ പറഞ്ഞു. ഇതിനാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകന്‍ അര്‍ജുന്‍ ബാബു പറഞ്ഞു.

കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി. അര്‍ജുന്‍ ബാബു ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് കാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags:    

Similar News