ഫുട്ബോള്‍ മല്‍സരത്തിനിടെ കുഴഞ്ഞു വീണ കേരളാ ടീം അംഗം ചികിത്സയിലിക്കെ മരിച്ചു
ആലപ്പുഴ: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ കേരളാ ടീം അംഗവും കോഴിക്കോട് ദേവഗിരി കോളജിലെ ബി എം എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ എസ്.ഗൗരി(19) ചികിത്സയിലിരിക്കെ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് കോളജ് കോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്നലെ വെളുപ്പിന് 3 ഓടെ മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് മുന്‍ മെമ്പറും കലവൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ക്ളാര്‍ക്കുമായ പഞ്ചായത്ത് 15-ാം വാര്‍ഡ് തെക്കേവെളിയില്‍ സിന്ധുകുട്ടിയുടെ മകളാണ്.പരേതനായ ബി.എല്‍.ബാബുവാണ് പിതാവ്. ബി.നിരഞ്ജന് ഏക സഹോദരനാണ്.