ആറാട്ടുപുഴയില്‍ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല, ജനരോഷം
ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല. നിയമ പ്രശ്‌നങ്ങള്‍ മൂലമാണ് തെരുവുനായ ശല്യം പരിഹരിക്കാനാവാത്തെതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സജീവന്‍ പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലമാണ് ആറാട്ടുപുഴ വലിയഴീക്കല്‍ ഭാഗം. ഇതിനെതിരേ പ്രദേശത്ത് കാര്യമായ നടപടികള്‍ സ്വീകരിക്കാത്തത് ആളുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഇന്നലെയാണ് വയോധിക തെരുവുനായയുടെ ആക്രമണത്തിന് ഇരയായി മരണപ്പെടുന്നത്. കാര്‍ത്യായനിയുടെ ഇളയ മകന്‍ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം. ഒരു കണ്ണൊഴികെ കാര്‍ത്യായനിയുടെ മുഖമാകെ നായ കടിച്ചെടുക്കുകയായിരുന്നു. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു.