തിരുവനന്തപുരം: മുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സന്തോഷ് കുമാറിന്റെ വീട്ടില്‍ മോഷണം.കരമന നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ വീട് കുത്തി തുറന്നായിരുന്നു മോഷണം. സന്തോഷ് കുമാറും കുടുംബവും വീട്ടിലില്ലാത്ത നേരത്തായിരുന്നു സംഭവം.
ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുനില വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ അലമാരകളും മേശകളും വാരി വലിച്ചിട്ട് പരിശോധിച്ച നിലയിലാണ്. കരമന പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.