ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്
നടക്കുന്നതിനിടെകല്ലില്‍ കാല്‍ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ ഓടയിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. നടക്കുന്നതിനിടെകല്ലില്‍ കാല്‍ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന അമരവിള കാരക്കോണം റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപണമുണ്ട്. ഇതിനിടെയാണ് സ്ത്രീക്ക് ഓടയില്‍ വീണ് പരുക്ക് പറ്റിയത്.