
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസ്സുകാരിയുടെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും. സാമ്പത്തിക തട്ടിപ്പിന് ഇരയായ ഏഴ് പേരുടെ പരാതിയിലാണ് നടപടി. ദേവസ്വം ബോര്‍ഡില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.
അതേസമയം ഇപ്പോഴും ദേവേന്ദു കൊലക്കേസില്‍ ദുരൂഹത നീങ്ങിയിട്ടില്ല. തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി ഹരികുമാര്‍ പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. പ്രതി ഹരികുമാറിന് വേണ്ടി നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു.