
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ കൊലപാതകകേസില്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പൂജാരി കസ്റ്റഡിയില്‍. കൊലപാതകത്തിന് പൂജാരിയുമായി ബന്ധമുണ്ടെന്ന പ്രതി ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്തത്.
ശ്രീതുവിനും ഹരികുമാറിനും ആഭിചാരക്രിയകളില്‍ വിശ്വാസമുണ്ടെന്നും ഇതിനായി ഇവര്‍ ജോല്‍സ്യനെ സമീപിച്ചിരുന്നെന്നും സൂചനകളുണ്ട്. ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പറഞ്ഞു. കേസില്‍ ശ്രീതുവിനെതിരേ ഭര്‍ത്താവും ഭര്‍തൃപിതാവും മൊഴി നല്‍കിയിട്ടുണ്ട്.