അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി

Update: 2025-04-25 08:06 GMT
അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പരാതി

മലപ്പുറം: അരീക്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ക്രൂര മര്‍ദ്ദനമെന്ന് പരാതി. സഹപാഠിയും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്നാണ് മൂര്‍ക്കനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുബീനെ ആക്രമിച്ചത്. പരിക്കേറ്റ മുബീനെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പോര്‍ട്സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കല്ലുപയാഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

നേരത്തെ സ്‌കൂളില്‍ വച്ച് മുബീനും സഹപാഠികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ പ്രതികാരം ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്നത്തെ പ്രശ്‌നം ആധ്യാപകര്‍ ചേര്‍ന്ന് പരിഹരിച്ചെങ്കിലും പകരംചോദിക്കുമെന്ന് സഹപാഠി വെല്ലുവിളിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ മുബീന്റെ ബന്ധുക്കള്‍ അരീക്കോട് പോലിസില്‍ പരാതിനല്‍കി.

Tags:    

Similar News