നടക്കുന്നത് കത്തിയുമായി; പരാതി ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ല; നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലിസിനെതിരേ പ്രതിഷേധം

Update: 2025-01-27 09:34 GMT
നടക്കുന്നത് കത്തിയുമായി; പരാതി ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ല; നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലിസിനെതിരേ പ്രതിഷേധം

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിനെതിരേ ശക്തമായ പ്രതിഷേധം. പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും കൊന്ന കേസിലെ പ്രതിക്കെതിരേ നിരന്തരം പരാതികള്‍ നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്നാണ് അയല്‍വാസികളുടെ ആരോപണം.

പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയിട്ട് രണ്ട് മാസത്തിലേറെയി. എന്നും കത്തിയുമായാണ് ചെന്താമര നടന്നിരുന്നെന്നും ജാമ്യം റദ്ദാക്കാനുള്ള അടിയന്തര നടപടികളൊന്നും പോലിസ് സ്വീകരിച്ചില്ലെന്നുമാണ് പരാതി. തങ്ങളുടെ ജീവന് സുരക്ഷ വേണമെന്നും അത് ഉറപ്പു നല്‍കാതെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.

എന്നാല്‍ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലായിരുന്നു തങ്ങളെന്നും രണ്ട് തവണ കോടതിയെ സമീപിച്ചിട്ടും ഇത് സാധിക്കാതെ വരികയായിരുന്നെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു.

Tags:    

Similar News