ആവര്‍ത്തിക്കുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍: പി സി ജോര്‍ജിനെതിരേ ഫ്രറ്റേണിറ്റി പരാതി നല്‍കി

തിരുവനന്തപുരം: വംശീയ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് മുസ്ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി ി ജോര്‍ജ്ജിനെതിരേ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീന്‍ റിയാസ് ഡിജിപിക്ക് പരാതി നല്‍കി.
കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയത്.
വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ്ജിനെ ഇനിയും ജയിലില്‍ അടക്കുന്നില്ലെങ്കില്‍ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് മൂവ്‌മെന്റ് അറിയിച്ചു.