മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശം വെള്ളാപള്ളിക്കെതിരെ നാഷണല്‍ ലീഗ് ഡിജിപിക്ക് പരാതി നല്‍കി

Update: 2025-04-05 10:45 GMT

മലപ്പുറം: ജില്ലയിലെ സമാധാന അന്തരീക്ഷവും പരസ്പര സൗഹാര്‍ദ്ധവും തകര്‍ക്കുന്ന രീതിയില്‍ ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മനഃപൂര്‍വമുള്ള കലാപാ ആഹ്വാനത്തിന് ക്രമിനല്‍ കേസ് എടുക്കണമെന്ന് നാഷണല്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍ വരമ്പുകള്‍ ഇല്ലാതെ മലപ്പുറത്ത്കാരുടെ പരസ്പര സ്‌നേഹവും ഐക്യവും നിരവധി തവണ കേരളം ചര്‍ച്ച ചെയ്തതാണ്. വെള്ളാപള്ളിയെ പോലുള്ള മുതിര്‍ന്ന നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ഷങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും വെള്ളാപള്ളിക്ക് പിന്നില്‍ ഏതോ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News