വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സോളിഡാരിറ്റി-എസ്‌ഐഒ എയര്‍പോര്‍ട്ട് ഉപരോധസമരത്തില്‍ സംഘര്‍ഷം

Update: 2025-04-09 11:39 GMT
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സോളിഡാരിറ്റി-എസ്‌ഐഒ എയര്‍പോര്‍ട്ട് ഉപരോധസമരത്തില്‍ സംഘര്‍ഷം

കോഴിക്കോട്: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സോളിഡാരിറ്റി-എസ്‌ഐഒ എയര്‍പോര്‍ട്ട് ഉപരോധസമരത്തില്‍ സംഘര്‍ഷം. പോലിസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പോലിസ് ബാരിക്കേടുകള്‍ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടയുകയാണ്. അതേസമയം, പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നേരത്തെ തന്നെ പോലിസ് പ്രതിഷേധത്തിനെതിരേ നോട്ടിസ് പുറത്തിറക്കിയിരുന്നു.പ്രതിഷേധത്തിനെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹന ഉടമക്കെതിരേ കേസെടുക്കുമെന്നും നോട്ടിസില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലിസ് രാജില്‍ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

updating....


Tags:    

Similar News