കഞ്ചാവ് കൈവശം വച്ച് വിദ്യാർഥി, പിടികൂടി പോലിസ്

Update: 2025-03-16 07:32 GMT

കോട്ടയം: പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി പിടിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ ഇരുന്ന വിദ്യാർഥിയാണ്  എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ  പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഇരുന്നിരുന്ന വിദ്യാർഥി പോലിസിനെ കണ്ടതോടെ കയ്യിലെ പൊതി ദൂരേക്കെ റിഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാനൊരുങ്ങി. പോലിസ് ബൈക്ക് പിടിച്ചു നിർത്തുകയും മുന്നോട്ടെടുത്ത ബൈക്ക് താഴേ വീഴുകയുമായിരുന്നു.

വിദ്യാർഥിയെ ജാമ്യം നൽകി വിട്ടയച്ചു. അതേ സമയം മുൻപും കഞ്ചാവ് കേസിൽ അകപ്പെട്ടയാളാണ് വിദ്യാർഥിയെന്നാണ് വിവരം.വലിച്ചെറിഞ്ഞ പൊതിയിൽ നിന്നു 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Tags:    

Similar News