പത്തനംതിട്ട: തിരുവല്ലയില്‍ കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെ ആക്രമണം. നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 1.30 ഓടുകൂടിയാണ് സംഭവം.സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് പോലിസ് പരയുന്നത്.
കരോളിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ക്കെതിര്‍ ദിശയില്‍ മദ്യപിച്ച് വാഹനമോടിച്ചു വന്ന ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍.