കുവൈത്ത് പ്രവാസിയായ മലയാളി ഖത്തറില്‍ മരണപ്പെട്ടു

Update: 2024-06-19 16:51 GMT

ദോഹ : ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയ കായംകുളം സ്വദേശിയും കുവൈത്ത് എയര്‍വേസ് ഉദ്യോഗസ്ഥനുമായ എബ്രഹാം മാത്യൂസ് (ബിനു) ഖത്തറില്‍ വച്ച് ഹൃദയഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. സാല്‍മിയയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു.

ഭാര്യ : മിനി എബ്രഹാം (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, സാല്‍മിയ). മക്കള്‍ : കെവിന്‍ മാത്യൂസ് (ജസീറാ എയര്‍വേസ്), ജോഷുവ എബ്രഹാം (കെ ഡി ഡി, സഭാന്‍). സംസ്‌കാരം പിന്നീട്.





Similar News