നടന്‍ ജോജു ജോര്‍ജിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല
കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ നടന്‍ വോട്ട് ചെയ്യാനാവാതെ മടങ്ങി.
മാള: ചലചിത്ര നടന്‍ ജോജു ജോര്‍ജിന് ഇത്തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. കുഴൂര്‍ കാക്കുളിശ്ശേരിയിലെ ബൂത്തിലെത്തിയ നടന്‍ വോട്ട് ചെയ്യാനാവാതെ മടങ്ങി. താന്‍ മാളക്കാരന്‍ തന്നെയാണെന്ന് നടന്‍ ജോജു ജോര്‍ജ് പറഞ്ഞു. നിരവധി പേര്‍ക്ക് പട്ടികയില്‍ പേര്‍ ഇല്ലാത്തതിനാല്‍ സമ്മതിദാനവകാശം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.