ആലപ്പുഴ: ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും 2പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. 514 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 869 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 21054പേര്‍ രോഗ മുക്തരായി. 7890 പേര്‍ ചികിത്സയില്‍ ഉണ്ട്.