ചെങ്ങന്നൂരില്‍ പണിമുടക്ക് പൂര്‍ണം

സംയുക്ത ട്രേഡു യൂണിയന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗം സിപിഐഎം ജില്ലാ സെക്രട്രേറിയേറ്റ് അംഗം എ മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-01-09 13:03 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പണിമുടക്ക് പൂര്‍ണമായി. സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. പമ്പ ഒഴികെയുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പ്രവര്‍ത്തിച്ചില്ല. റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലുകളും കടകളുമൊഴികെ നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

സംയുക്ത ട്രേഡു യൂണിയന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗം സിപിഐഎം ജില്ലാ സെക്രട്രേറിയേറ്റ് അംഗം എ മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ കെ ദേവദാസ് അധ്യക്ഷനായി. സിപിഐഎം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, മാന്നാര്‍ ഏരിയ സെക്രട്ടറി പി ഡി ശശിധരന്‍, എം കെ മനോജ്, കെ പി പ്രദീപ്, ബി ഉണ്ണികൃഷ്ണന്‍ നായര്‍, പ്രവീണ്‍ എന്‍ പ്രഭ, എം കെ ദിവാകരന്‍, പി ജി രാജപ്പന്‍, മധു ചെങ്ങന്നൂര്‍, കെ കെ ചന്ദ്രന്‍, സുനിത കുര്യന്‍, പി ആര്‍ രമേഷ് കുമാര്‍, വി എസ് ശശിധരന്‍, വി വി അജയന്‍, ബിനു സെബാസ്റ്റ്യന്‍ സംസാരിച്ചു.

സംയുക്ത ട്രേഡ് യൂണിയന്‍ നിയോജക മണ്ഡലം കണ്‍വീനര്‍ സി കെ ഉദയകുമാര്‍ സ്വാഗതവും കെ കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.12.30 ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിലെത്തിയ ന്യൂദില്ലി തിരുവനന്തപുരം കേരള എക്‌സ്പ്രസ് സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. എ മഹേന്ദ്രന്‍, എം കെ മനോജ്, കെ ദേവദാസ്, പി ജി രാജപ്പന്‍, പ്രവീണ്‍ എന്‍ പ്രഭ, മധു ചെങ്ങന്നൂര്‍ എന്നിവര്‍ക്കെതിരെ റെയില്‍വേ പോലീസ് കേസ്സെടുത്തു.


Tags:    

Similar News