ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗംപകര്‍ന്നത് 115 പേര്‍ക്ക്
9പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും എത്തിയവര്‍
സൗദിയില്‍ നിന്നുമെത്തിയ രണ്ട് ആലപ്പുഴ, ഒരു ഇലിപ്പക്കുളം, ഒരു പള്ളിക്കല്‍ സ്വദേശികള്‍, കുവൈറ്റില്‍ നിന്നും എത്തിയ വണ്ടാനം സ്വദേശി, യുകെയില്‍ നിന്നും എത്തിയ അമ്പലപ്പുഴ സ്വദേശി, ദമാമില്‍ നിന്നുമെത്തിയ പുലിയൂര്‍ സ്വദേശി, ദുബായില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി, ഘാ നയില്‍ നിന്നുമെത്തിയ പത്തിയൂര്‍ സ്വദേശി.
ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ ബീഹാറില്‍ നിന്നും എത്തിയ ഇലിപ്പക്കുളം സ്വദേശി, ഡല്‍ഹിയില്‍ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി, ചണ്ഡീഗഡില്‍ നിന്നുമെത്തിയ മാരാരിക്കുളം സ്വദേശി, പഞ്ചാബില്‍ നിന്നെത്തിയ മുഹമ്മ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, പഞ്ചാബില്‍ നിന്നെത്തിയ ആര്യാട് സ്വദേശി, ജമ്മുവില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ത്രിപുരയില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, ഹരിയാനയില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി, കല്‍ക്കട്ട ,ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ വെണ്‍മണി സ്വദേശികള്‍.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
കായംകുളം 3. പട്ടണക്കാട് 2. പാതിരപ്പള്ളി ഒന്ന്. കൃഷ്ണപുരം ഒന്ന്. തണ്ണീര്‍മുക്കം 4. പൂച്ചാക്കല്‍ 5. അരൂര്‍ 4. ആലപ്പുഴ 34. ചെന്നിത്തല 2. മണ്ണഞ്ചേരി 6. ചെങ്ങന്നൂര്‍ അഞ്ച്. തൈക്കാട്ടുശ്ശേരി1. ചേര്‍ത്തല 1. അമ്പലപ്പുഴ 25. മാവേലിക്കര ഒന്ന്. ചുനക്കര ഒന്ന്. പുറക്കാട് 3. നൂറനാട് 2. കണ്ണനാകുഴി ഒന്ന്. ആറാട്ടുപുഴ ഒന്ന്. ആല 1. കടക്കരപ്പള്ളി 4. എരമല്ലിക്കര 3. മാന്നാര്‍ 2. കൈനകരി 2. ജെയ്‌മോന്‍ 64 വയസ്സ്, അരയ പുറത്ത്, കല്ലിശ്ശേരി ചെങ്ങന്നൂര്‍ എന്നയാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 36 12 പേര്‍ രോഗം മുക്തരായി. 2145 പേര്‍ ചികിത്സയിലുണ്ട്.