ചെല്ലാനത്ത് കൊവിഡ്: ആശങ്കയോടെ അരൂര്‍; പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം
ചെറുകിട മല്‍സ്യ വ്യാപാരികള്‍ അരൂരില്‍ ഏറെയാണ്. ഇവരില്‍ പലരും ചെല്ലാനത്തെത്തിയാണ് മല്‍സ്യം എടുത്തുകൊണ്ട് വന്ന് വില്‍പന നടത്തുന്നത്.കൊവിഡിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ച സാഹചര്യത്തില്‍ അവിടെയെത്തി മല്‍സ്യം വാങ്ങിക്കൊണ്ടുവന്ന വില്‍പന നടത്തിയിരുന്നവരില്‍ പലരും ഇപ്പോഴും ക്വാറന്റൈനില്‍ പോകാതെ കച്ചവടം നടത്തുന്നുവെന്നാണ് ആക്ഷേപം.ഇത്തരത്തില്‍ വില്‍പന നടത്തുന്നവരില്‍ ആര്‍ക്കെങ്കിലും കൊവിഡ് രോഗമുണ്ടെങ്കില്‍ അത് സ്ഥിതി രൂക്ഷമാക്കുമെന്നാണ് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നത്
അരൂര്‍: ചെല്ലാനത്ത് മല്‍സ്യതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അരൂരിലും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ചെറുകിട മല്‍സ്യ വ്യാപാരികള്‍ അരൂരില്‍ ഏറെയാണ്. ഇവരില്‍ പലരും ചെല്ലാനത്തെത്തിയാണ് മല്‍സ്യം എടുത്തുകൊണ്ട് വന്ന് വില്‍പന നടത്തുന്നത്.കൊവിഡിനെ തുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ച സാഹചര്യത്തില്‍ അവിടെയെത്തി മല്‍സ്യം വാങ്ങിക്കൊണ്ടുവന്ന വില്‍പന നടത്തിയിരുന്നവരില്‍ പലരും ഇപ്പോഴും ക്വാറന്റൈനില്‍ പോകാതെ കച്ചവടം നടത്തുന്നുവെന്നാണ് ആക്ഷേപം.ഇത്തരത്തില്‍ വില്‍പന നടത്തുന്നവരില്‍ ആര്‍ക്കെങ്കിലും കൊവിഡ് രോഗമുണ്ടെങ്കില്‍ അത് സ്ഥിതി രൂക്ഷമാക്കുമെന്നാണ് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ചെല്ലാനത്തെ സിസിടിവി പരിശോധിച്ച് ആരൊക്കെയാണ് ഇത്തില്‍ മല്‍സ്യം വാങ്ങിക്കൊണ്ടുവന്ന് അരൂര്‍ മേഖലയില്‍ വില്‍പന നടത്തിയതെന്ന് മനസിലാക്കാന്‍ കഴിയുമെന്നും അവരെ ക്വാറന്റൈനിലേക്ക് മാറ്റിയാല്‍ അരൂര്‍ മേഖലയില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.ഇതിനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു സി ഷാജി,ജെവൈഎസ് സംസ്ഥാന സെക്രട്ടറി വി കെ ഗൗരീശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനത്ത് നിന്നും അരൂരിലെ വിവിധ സമുദ്രോല്‍പന്നശാലകളിലേക്ക് എത്തുന്ന ലോറിയിലെ ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നും ആരോപണം ഉണ്ട്. വ്യാപാരികളും സംഘടനകളും പലതവണ ഈ വിവരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയില്ല.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറിയിലെ ഡ്രൈവര്‍മാരും സഹായികളും സാധനങ്ങള്‍ വാങ്ങുന്നിന് ഇവിടെ കടകള്‍ തോറും കയറിയിറങ്ങുകയാണ്.ക്വാറന്റൈനില്‍ കഴിയാതെ ഇവര്‍ സമീപപ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൡലും തട്ടുകളിലും സാധാനങ്ങള്‍ വാങ്ങാന്‍ പോകുന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്നും ഇതില്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.