കൊവിഡ് വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്നത് അപ്രയോഗികം: ഐഎന്‍എല്‍
ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം വാക്സിന്‍ കൊടുക്കുവാനുള്ള തീരുമാനം ആരോഗ്യവകുപ്പ് പിന്‍വലിക്കണം. പലവീടുകളിലും സ്മാര്‍ട്‌ഫോണ്‍ ഇല്ലെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു
ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം നല്‍കുകയുള്ളൂ എന്ന തീരുമാനം അപ്രായോഗികമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും, ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു. ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം വാക്സിന്‍ കൊടുക്കുവാനുള്ള തീരുമാനം ആരോഗ്യവകുപ്പ് പിന്‍വലിക്കണം.
പലവീടുകളിലും സ്മാര്‍ട്‌ഫോണ്‍ ഇല്ല. മുപ്പത് ശതമാനത്തോളം ആളുകള്‍ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.പ്രായമായവര്‍ക്കും,ഒറ്റയ്ക്ക്താമസിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ബുദ്ധിമുട്ടാണ്. നൂറ് ശതമാനവും ഓണ്‍ലൈന്‍രജിസ്ട്രേഷന്‍ ചെയ്തവര്‍ക്ക് മാത്രം വാക്സിന്‍ എന്ന നടപടി പുനഃപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.