പ്രവാചകനെതിരായ അവഹേളനം മതേതര ഇന്ത്യക്ക് അപമാനം: ഐഎന്‍എല്‍

മതവിദ്വേഷം വെറുപ്പിന്റെ എല്ലാ പരിധികളും ലംഘിച്ച് കടുത്ത പ്രവാചകനിന്ദയിലേക്കും 'ഇസ്‌ലാമോഫോബിയ'യിലേക്കും കൊണ്ടെത്തിച്ചത് ആഗോളസമൂഹത്തെ ഉല്‍കണ്ഠാകുലരാക്കിയിട്ടുണ്ടെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എച്ച് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും അഭിപ്രായപ്പെട്ടു

Update: 2022-06-07 09:38 GMT

ആലപ്പുഴ: പ്രവാചകനെയും ഇസ്‌ലാമിനെയും മ്ലേഛമായ രീതിയില്‍ അവതരിപ്പിച്ച ബിജെപി വക്താവ് നുപൂര്‍ ശര്‍മയുടെയും ഡല്‍ഹി യൂനിറ്റ് മീഡിയ സെല്‍ തലവന്‍ നവീന്‍ കുമാറിന്റെയും വിവേക ശൂന്യമായ നടപടി ലോക സമൂഹത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയിരിക്കുകയാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാകമ്മിറ്റി.

മതവിദ്വേഷം വെറുപ്പിന്റെ എല്ലാ പരിധികളും ലംഘിച്ച് കടുത്ത പ്രവാചകനിന്ദയിലേക്കും 'ഇസ്‌ലാമോഫോബിയ'യിലേക്കും കൊണ്ടെത്തിച്ചത് ആഗോളസമൂഹത്തെ ഉല്‍കണ്ഠാകുലരാക്കിയിട്ടുണ്ടെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എച്ച് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും അഭിപ്രായപ്പെട്ടു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും അധികാരം പിടിച്ചെടുക്കാനുള്ള ആയുധമായി അതിനെ പ്രയോഗിക്കുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ അടിസ്ഥാന സ്വഭാവം മാറ്റാത്ത കാലത്തോളം അവര്‍ മതദ്വേഷം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും.പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News