സഞ്ചരിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കായംകുളത്ത്
കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു തുടക്കം കുറിച്ച ഇന്‍സൈറ്റ് മീഡിയയുടെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലാണ് ഫെബ്രുവരി 9, 10 തീയതികളില്‍ നടക്കുന്നത്.
കായംകുളം: ടൂറിസത്തിന്റെ മറവില്‍ നശിച്ചു കൊണ്ടിരിക്കുന്ന കുട്ടനാടിനെ ആസ്പദമാക്കിയുള്ള ' ടൂറിസം കലാമിറ്റി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയമായ ഇന്‍സൈറ്റ് മീഡിയയും ഐമാക്‌സും ചേര്‍ന്നാണ് സഞ്ചരിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു തുടക്കം കുറിച്ച ഇന്‍സൈറ്റ് മീഡിയയുടെ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലാണ് ഫെബ്രുവരി 9, 10 തീയതികളില്‍ നടക്കുന്നത്.
കായംകുളത്തെ ഒരു കൂട്ടം യുവാക്കളാണ് 'സിനിമ ഗ്രാമങ്ങളിലേക്ക് 'എന്ന ആശയത്തിനു പിന്നില്‍. കവലകളിലും ഗ്രാമങ്ങളിലും പ്രദര്‍ശനം നടത്തുന്ന ചലച്ചിത്രവണ്ടിയില്‍ സാമൂഹിക, ചലച്ചിത്ര വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ഓപ്പണ്‍ ഫോറവും ചര്‍ച്ചയും ഉണ്ടാവും. കലാപരമായി അഭിരുചിയുള്ള യുവജനതയ്ക്ക് ഈ ചലച്ചിത്രവണ്ടിയുമായി സഹകരിച്ച് തങ്ങളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ സഞ്ചരിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നുണ്ട്.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :7907439943, 9809809983