ഡല്‍ഹിയില്‍ ഷോര്‍ട്ട് ഫിലിം ഷൂട്ടിങ്ങിനിടെ ട്രെയിനിടിച്ച് യുവാക്കള്‍ മരിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ബിരുദ വിദ്യാര്‍ഥിയായ വാന്‍ ശര്‍മ(23), സെയില്‍സ്മാനായ മോനു(20) എന്നിവരാണ് മരിച്ചത്. ഇരുവരും ഡല്‍ഹി കാന്തിനഗര്‍ സ്വദേശികളാണ്.
കാന്തി നഗര്‍ ഫ്‌ളൈ ഓവറിന് സമീപത്തുവച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്നുകൊണ്ട് യുവാക്കള്‍ ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സമീപത്തുനിന്ന് കണ്ടെടുത്തതായി പോലിസ് അറിയിച്ചു.