
കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് ഒരാള്‍ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഇന്നേ ദിവസം സംഭവിക്കുന്ന രണ്ടാമത്തെ ടിപ്പര്‍ അപകടമാണിത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തില്‍ പിതാവും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോണ്‍ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോസ് ആശുപത്രിയിലും മരണമടഞ്ഞു.