പൗരത്വ നിയമ ഭേദഗതി ബില്‍: മോദിയും, അമിത് ഷായും ജനങ്ങളെ വിഢികളാക്കുന്നുവെന്ന് എം ലിജു

ദേശിയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എസ്‌വൈഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വം ഔദാര്യമല്ല എന്ന ശീര്‍ഷകത്തില്‍ ആലപ്പുഴ തിരുവമ്പാടി ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനസദസ്അഡ്വ.എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണി വരെ നടന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍, സമരപ്പാട്ട്, വിപ്ലവ ഗീതം, ഭരണഘടന വായന, കവിത,പ്രതിജ്ഞ, ദേശീയ ഗാനാലാപനം, തുടങ്ങിയവയും നടന്നു

Update: 2019-12-31 06:41 GMT

ആലപ്പുഴ: ദേശിയ പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പൗരന്‍മാരെ വേര്‍തിരിക്കുവാന്‍ നടപടി പൂര്‍ത്തികരിച്ചിട്ടും ഇന്ത്യക്കാര്‍ക്ക് പൗരത്വ നിയമ ഭേദഗതി ബില്‍ ബാധിക്കില്ലെന്ന പ്രധാനമന്ത്രിയുടേയും, ആഭ്യന്തര മന്ത്രിയുടേയും പ്രസ്താവനകള്‍ ജനങ്ങളെ വിഢികളാക്കുന്നതാണെന്ന് ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു. ദേശിയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എസ്‌വൈഎസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വം ഔദാര്യമല്ല എന്ന ശീര്‍ഷകത്തില്‍ ആലപ്പുഴ തിരുവമ്പാടി ജംഗ് ക്ഷനില്‍ സംഘടിപ്പിച്ച ജന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണി വരെ നടന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍, സമരപ്പാട്ട്, വിപ്ലവ ഗീതം, ഭരണഘടന വായന, കവിത,പ്രതിജ്ഞ, ദേശീയ ഗാനാലാപനം, തുടങ്ങിയവയും നടന്നു.

അഡ്വ.എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യ്തു. എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് കെ എ മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു. പി എ നാസറുദ്ദീന്‍ അന്‍വരി വിഷയാവതരണം നടത്തി. എ ത്വാഹ മുസ്ലിയാര്‍, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, സിപിഎം ജില്ലാ കമ്മറ്റിയംഗം പി പി ചിത്തരജ്ഞന്‍, കേരള യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ.എസ് അജയകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ.കെ സണ്ണിക്കുട്ടി, ആലപ്പുഴ പ്രസ് ക്ലബ്ബ് സെക്രട്ടറി ആര്‍ രാജേഷ് ഐക്യദാര്‍ഡ്യ പ്രഭാഷണം നടത്തി.എച്ച് അബ്ദുന്നാസര്‍ തങ്ങള്‍, എസ് നസീര്‍, അനീസ് മുഹമ്മദ്,സൂര്യ ശംസുദ്ദീന്‍, ജാഫര്‍ കുഞ്ഞാശാന്‍, ഷാഹുല്‍ ഹമീദ് ഇര്‍ഫാനി സംസാരിച്ചു.

Tags:    

Similar News