മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വാസം പുലര്‍ത്തിയിരുന്ന മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് നിരാശയായിരുന്നു ഫലം: തുളസീധരന്‍ പള്ളിക്കല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അഞ്ചുദിവസമായി സംഘടിപ്പിച്ചുകൊണ്ടിരുന്ന അംബേദ്കര്‍ സ്‌ക്വയറിന്റെ സമാപനദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2020-03-07 12:48 GMT

വണ്ടാനം: ഇന്ത്യയിലെ അധസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്‍മാരാക്കി രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ആര്‍എസ്എസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അഞ്ചുദിവസമായി സംഘടിപ്പിച്ചുകൊണ്ടിരുന്ന അംബേദ്കര്‍ സ്‌ക്വയറിന്റെ സമാപനദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു കാലത്തെക്കുറിച്ച് ഡോ.ബി ആര്‍ അംബേദ്കര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആശങ്കപ്പെട്ടിരുന്നു.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കജനതയുടെ പൗരത്വം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 70 വര്‍ഷത്തോളം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വാസം പുലര്‍ത്തിയിരുന്ന മുസ്‌ലിംകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. അവരുടെ കുറ്റകരമായ മൗനമാണ് സംഘപരിവാറിന്റെ വളര്‍ച്ചയ്ക്ക് സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ഷറഫ് വളഞ്ഞവഴി അധ്യക്ഷത വഹിച്ചു.

മെക്ക സംസ്ഥാന പ്രസിഡന്റ് പ്രഫ. റഷീദ്, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, വഹ്ദതെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയഗം അയ്യുബ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സബീന കോയാപ്പൂ, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുനീര്‍ മുഹമ്മദ്, ഷിഹാബ് കാഞ്ഞിപ്പുഴ, റഷീദ് പുന്നപ്ര എന്നിവര്‍ സംസാരിച്ചു. ഗായകനും ആക്ടിവിസ്റ്റുമായ യാസിര്‍ പൂക്കോട്ട്പാടം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പാടിയും പറഞ്ഞും അവതരിപ്പിച്ചു.  

Tags:    

Similar News