സിപിഎമ്മിന്റെ ചൊല്‍പടിയില്‍ നില്‍ക്കാത്ത പാര്‍ട്ടികളെ തീവ്രവാദ മുദ്രചാര്‍ത്തുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
'പൗരത്വ സമരങ്ങള്‍ വിജയം കാണണമെങ്കില്‍ ബ്രാഹ്മണ മേധാവിത്വമുള്ള സംഘപരിവാറിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം'. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വണ്ടാനം(ആലപ്പുഴ): സിപിഎമ്മിന്റെ ചൊല്‍പടിയില്‍ നില്‍ക്കാത്ത മുഴുവന്‍ അവര്‍ണ രാഷ്ട്രീയ മുന്നേറ്റങ്ങളേയും തീവ്രവാദ മുദ്രചാര്‍ത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബ്രഹ്മണ്യ ബോധം കാരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയറിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന അട്ടിമറിച്ച് മനുസ്മൃതി അടിസ്ഥാനമാക്കി രാജ്യം പണിയാന്‍ ആണ് ബിജെപിയും സംഘ്പരിവാരവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പൗരത്വ സമരങ്ങള്‍ വിജയം കാണണമെങ്കില്‍ ബ്രാഹ്മണ മേധാവിത്വമുള്ള സംഘപരിവാറിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഈ സമരങ്ങള്‍ പലര്‍ക്കും മടുക്കുമെങ്കിലും എസ്ഡിപിഐ അവസാനം വരെയും ഈ രാജ്യത്തെ ജനതയുടെ കൂടെ ഉണ്ടാവുമെന്നും, അതിജീവനത്തിന്റെ പുത്തന്‍ സമരമുറകള്‍ ഏറ്റെടുക്കാന്‍ തയ്യാര്‍ ആവണമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
എസ്ഡിപിഐ ജില്ലാ ട്രഷറര്‍ എം സാലിം അധ്യക്ഷത വഹിച്ചു. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴ, പിഡിപി ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ ഹരിപ്പാട്, എന്‍ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡന്റ് സഫിയ അസ്‌ലം, പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് നവാസ് നൈന, സക്കീര്‍ മണ്ണഞ്ചേരി, ഫസില്‍ പുറക്കാട് എന്നിവര്‍ സംസാരിച്ചു.