ചിറ്റാറ്റുകര ഉപതിരഞ്ഞെടുപ്പ്: എസ് ഡിപിഐ സ്ഥാനാര്‍ഥി എന്‍ എം അജേഷ് പത്രിക നല്‍കി
പറവൂര്‍: ചിറ്റാറ്റുകര പഞ്ചായത്ത് തോപ്പ് എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി എന്‍ എം അജേഷ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹവരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറി പി കെ സുമേഷ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ്, സെക്രട്ടറി സുധീര്‍ അത്താണി, ബ്രാഞ്ച് ഭാരവാഹികളായ ഷമീര്‍ ചന്തപ്പാടം, റിയാസ് പാറപ്പുറം, തന്‍സീര്‍, ഷബീര്‍ സംബന്ധിച്ചു.