ഉപതെരഞ്ഞെടുപ്പ് ഫലം സമുദായനേതൃത്വത്തിന്റെ അപ്രമാദിത്വത്തിനേറ്റ പ്രഹരമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി ആര്‍ അനൂപ്
ശബരിമലയായിരിക്കില്ല കാലാകാലത്തേയ്ക്ക് കാര്യങ്ങൾ നിർണയിക്കുക എന്ന് കോൺഗ്രസ് നേതൃത്വത്തോട് മാത്രമല്ലാ, മഞ്ചേശ്വരത്ത് രവീശതന്ത്രിയുടെ കാല് പിടിച്ച് അനുഗ്രഹം വേടിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയോടും പറയുന്നുണ്ട് ഈ തിരഞ്ഞെടുപ്പ് ഫലം.
ഈ ഇലക്ഷന്റെ ഫലസൂചനയിൽ ആദ്യം സമുദായനേതൃത്വത്തിന്റെ അപ്രമാദിത്വത്തെ ആശ്രയിച്ച് വിജയിക്കാമെന്ന ആത്മവിശ്വാസത്തിന് ഏറ്റ ആ പ്രഹരം തന്നെയാണ്.വട്ടിയൂർക്കാവിലും കോന്നിയിലും സ്ഥാനാർഥി നിർണയം മുതൽ ഇലക്ഷന്റെ അന്ന് വരെ കളം നിറഞ്ഞ് കളിച്ച NSS നേതൃത്വത്തിന് തന്നെയാണ് മുഖത്ത് അടിയേറ്റിയിരിക്കുന്നത്.
അതേസമയം, വെള്ളാപ്പിള്ളിയുടെ വീട്ട് മുറ്റത്ത്, ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ, ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ ത്തെ നിയമ ബിരുദധാരിണിയും, കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീസാന്നിദ്ധ്യവുമായ കെ.ആർ ഗൗരിയമ്മയെ തുടർച്ചയായി ജയിപ്പിച്ച് കൊണ്ടിരുന്ന മണ്ഡലത്തിൽ തന്നെ, ഷാനിമോൾ ഉസ്മാൻ എന്ന മുസ്ളീം സ്ത്രീയെ വിജയിപ്പിച്ച് കൊണ്ട്, വെള്ളാപ്പള്ളി നടേശൻ എന്ന മുസ്ളീം മത വിദ്വേഷിക്ക്, മറുപടി കൊടുത്തിരിയ്ക്കുകയാണ്, അരൂരിലെ സഹോദരൻ അയ്യപ്പന്റെ സമുദായം. വെള്ളാപ്പിള്ളിയാണ് സമുദായം എന്ന് കരുതി, നാളിതുവരെ കേട്ട് കേൾവിയില്ലാത്ത വിധത്തിൽ, നിയമസഭയിൽ ഒരു ഈഴവ കോൺഗ്രസ് എം.എൽ.എ പോലും ഇല്ലാതിരുന്നിട്ടും, അഞ്ചെണ്ണത്തിൽ ഒന്നിൽ പോലും സാമാന്യ സാമൂഹിക നീതി നിഷേധിച്ച കോൺഗ്രസ് നേതൃത്വത്തിനും ,വട്ടിയൂർക്കാവിലേയും, കോന്നിയിലേയും LDF വിജയത്തിൽ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്.
ശബരിമലയായിരിക്കില്ല കാലാകാലത്തേയ്ക്ക് കാര്യങ്ങൾ നിർണയിക്കുക എന്ന് കോൺഗ്രസ് നേതൃത്വത്തോട് മാത്രമല്ലാ, മഞ്ചേശ്വരത്ത് രവീശതന്ത്രിയുടെ കാല് പിടിച്ച് അനുഗ്രഹം വേടിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയോടും പറയുന്നുണ്ട് ഈ തിരഞ്ഞെടുപ്പ് ഫലം. ഇനിയെങ്കിലും പിണറായി സർക്കാരിനെയും, സി പി എമ്മിനേയും രാഷ്ട്രീയമായി എതിർക്കാൻ തയ്യാറാവുക, അതുപോലെ ചിലരുടെ കയ്യിലെ താക്കോൽ കൂട്ടമായി മാറാതെ, അർഹിക്കുന്ന പ്രാതിനിധ്യം - നീതി എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും നൽകുക എന്നത് തന്നെയാണ്, കോൺഗ്രസ് നേതൃത്വത്തോട് പറയാൻ ഉള്ളത്. അതായാത്, പൊളി ശരതേ.. ട്രാക്ക് മാറ്റ്.. അല്ലെങ്കിൽ.. പൊളിഞ്ഞ് പാളീസാവും..