കൊവിഡ്-19 : എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം എറണാകുളത്ത് 20 ന് ആരംഭിക്കും
എഎവൈ വിഭാഗം (മഞ്ഞ കാര്‍ഡ്) ഈ മാസം 20,21 തീയതികളില്‍ എഎവൈ വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്.പിഎച്ച്എച്ച് വിഭാഗം (പിങ്ക് കാര്‍ഡ് )ഈ മാസം 22 മുതല്‍ 30 വരെ തീയതികളില്‍ പിഎച്ച്എച്ച് വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്
കൊച്ചി: കേന്ദ്ര സര്‍ക്കര്‍ കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന (ഒരോ അംഗത്തിനും 5 കിലോഗ്രാം അരി വീതം) സൗജന്യ റേഷന്‍ വിതരണം ജില്ലയില്‍ 20 ന് ആരംഭിക്കും. സൗജന്യ റേഷന്‍ 30 വരെ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കും.താഴെ പറയും പ്രകാരമാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്.എഎവൈ വിഭാഗം (മഞ്ഞ കാര്‍ഡ്) ഈ മാസം 20,21 തീയതികളില്‍ എഎവൈ വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്.പിഎച്ച്എച്ച് വിഭാഗം (പിങ്ക് കാര്‍ഡ് )ഈ മാസം 22 മുതല്‍ 30 വരെ തീയതികളില്‍ പിഎച്ച്എച്ച് വിഭാഗത്തിലെ ഗുണഭോക്താകള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നതാണ്
22.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 1 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
23.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 2 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
24.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 3 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
25.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 4 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
26.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 5 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
27.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 6 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
28.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 7 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
29.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 8 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
30.04.2020 : റേഷന്‍ കാര്‍ഡ് നമ്പര്‍ 9, 0 ല്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക്
കൂടാതെ പിഎച്ച്എച്ച്. വിഭാഗത്തിന് കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പല വ്യഞ്ജന കിറ്റിന്റെ വിതരണം 22 മുതല്‍ ആരംഭിക്കുന്നതാണ്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്ന് കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍ /കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 21 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിതരണം നടക്കുക. ഒരു സമയം നിശ്ചിത അകലം പാലിച്ച് 5 പേരെ മാത്രമേ റേഷന്‍ കടയുടെ മുന്നില്‍ നില്‍ക്കുവാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു