കൊവിഡ്-19 : ദിവസേന 800 പേര്‍ക്ക് ഉച്ചഭക്ഷണവുമായി സില്‍വര്‍ സ്പൂണ്‍ കാറ്ററിംഗ് കമ്പനി

സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടങ്ങിയ ദിവസം ആലുവ മണപ്പുറത്തും,പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളും, യാചകരും ഭക്ഷണം ലഭിക്കാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കമായിത്.ആദ്യ ദിനം 200 പൊതിയില്‍ തുടങ്ങിയതാണ് ക്രമേണ വര്‍ധിച്ച് ഇന്നലെ 800 പൊതിയില്‍ എത്തിയതെന്ന് സില്‍വര്‍ സ്പൂണ്‍ ചാരിറ്റബില്‍ ട്രസ്റ്റ് ചെയര്‍പേര്‍സണ്‍ മാജിത ഇല്യാസ് പറഞ്ഞു.

Update: 2020-03-31 13:41 GMT

കൊച്ചി : കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലായ ദിവസം കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന 200 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി തുടങ്ങിയ സില്‍വര്‍ സ്പൂണ്‍ കറ്ററിംഗ് ഇന്നലെ 800 പേര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു. സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടങ്ങിയ ദിവസം ആലുവ മണപ്പുറത്തും,പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളും, യാചകരും ഭക്ഷണം ലഭിക്കാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കമായിത്.

ഓരോ പൊതിയിലും സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവ ഉണ്ട്. സില്‍വര്‍ സ്പൂണിന്റെ കളമശ്ശേരിയിലുള്ള സെന്‍ട്രല്‍ കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആദ്യ ദിനം 200 പൊതിയില്‍ തുടങ്ങിയതാണ് ക്രമേണ വര്‍ധിച്ച് ഇന്നലെ 800 പൊതിയില്‍ എത്തിയതെന്ന് സില്‍വര്‍ സ്പൂണ്‍ ചാരിറ്റബില്‍ ട്രസ്റ്റ് ചെയര്‍പേര്‍സണ്‍ മാജിത ഇല്യാസ് പറഞ്ഞു. എറണാകുളം നഗരത്തിലെ വിവിധ പ്രദേശങ്ങള്‍, കളമശ്ശേരി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതെന്ന് സില്‍വര്‍ സ്പൂണ്‍ കാറ്ററിംഗ് മാനേജിംഗ് ഡയറക്ടര്‍ ടി.എ നിഷാദ് പറഞ്ഞു. വരും ദിവസങ്ങളിലും വിശക്കുന്നവര്‍ക്കെല്ലാം ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News