ഭക്ഷണം കിട്ടാതെ വലഞ്ഞ അതിഥി തൊഴിലാളികള്‍ക്ക് സഹായവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

എന്‍ജിഒ ഗ്രൂപ്പായ ഫെയ്സ് ഫൗണ്ടേഷന്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ്, ബിആര്‍കെ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ കൊച്ചി നഗരത്തിലെ ഭക്ഷണം കിട്ടാതെ വിഷമിച്ച കലൂര്‍ ലേബര്‍ ക്യാംപിലെ നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയത്

Update: 2020-03-27 14:57 GMT

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാതെ വലഞ്ഞ അതിഥി തൊഴിലാളിള്‍ക്ക് ആശ്വാസവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എന്‍ജിഒ ഗ്രൂപ്പായ ഫെയ്സ് ഫൗണ്ടേഷന്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ്, ബിആര്‍കെ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കൊച്ചി നഗരത്തിലെ ഭക്ഷണം കിട്ടാതെ വിഷമിച്ച കലൂര്‍ ലേബര്‍ ക്യാംപിലെ നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയത്.

രാവിലെ പഴവും ബിസ്‌ക്കറ്റും ലഭിച്ചപ്പോള്‍ വിശപ്പുകൊണ്ടു വലഞ്ഞ ചിലര്‍ കരയുകയായിരുന്നു.ദൈവമാണ് നിങ്ങളെന്നു പറഞ്ഞ ഒരു അന്യസംസ്ഥാന തൊഴിലാളിയെ ആശ്വസിപ്പിക്കുന്നതിനൊപ്പം അവര്‍ക്കുവേണ്ട ആവശ്യസാധനകള്‍ എത്തിച്ചുകൊടുക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്താണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഫെയ്സ് പ്രസിഡന്റ് ടി ആര്‍ ദേവന്‍, ബി ആര്‍ കെ കോര്‍ഡിനേറ്റര്‍ രാകേഷ് സൂര്യ, ഫെയ്സ് ട്രസ്റ്റി രത്നമ്മ വിജയന്‍, ജസ്റ്റിന്‍ സേവ്യര്‍, രാജേഷ് രാമകൃഷ്ണന്‍, അന്‍വര്‍, വിശാഖ്, ജതിന്‍ ജോയ്, കെ എ സാംസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News