കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിനൊപ്പം രംഗത്തിറങ്ങുമെന്ന് എസ്ഡിപി ഐ

കോവിഡിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ എസ്ഡിപിഐ തെരുവുകളില്‍ ഹാന്‍ഡ് വാഷ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനായി ശക്തമായ മുന്നൊരുക്കങ്ങള്‍ ഒരു വശത്ത് നടത്തുന്ന സര്‍ക്കാര്‍ ബാറുകളും,ബിവ് റേജുകളും അടക്കില്ലെന്ന ധിക്കാരം ആപല്‍കരമാണ്.ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും,നടപ്പാക്കാനും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണം. പ്രതിരോധ വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മാസ്‌കുകളും, സാനിറ്റൈസറുകളും സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യണം

Update: 2020-03-18 09:01 GMT

കൊച്ചി: കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിനൊടൊപ്പം ചേര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന പ്രചാരണങ്ങള്‍ ആരില്‍ നിന്നും ഉണ്ടാകരുത്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.കോവിഡിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ എസ്ഡിപിഐ തെരുവുകളില്‍ ഹാന്‍ഡ് വാഷ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.


കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനായി ശക്തമായ മുന്നൊരുക്കങ്ങള്‍ ഒരു വശത്ത് നടത്തുന്ന സര്‍ക്കാര്‍ ബാറുകളും,ബിവ് റേജുകളും അടക്കില്ലെന്ന ധിക്കാരം ആപല്‍കരമാണ്.ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും,നടപ്പാക്കാനും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണം. പ്രതിരോധ വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മാസ്‌കുകളും, സാനിറ്റൈസറുകളും സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യണം . ദുരന്തകാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പുമില്ലാതെ അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞ വിലക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ, റഷീദ് എടയപ്പുറം, നാസര്‍ എളമന, ഷാനവാസ് പുതുക്കാട് സംബന്ധിച്ചു.

Tags:    

Similar News