കൊവിഡ്-19: വൃദ്ധ സദനത്തിന് കൈത്താങ്ങായി എസ്ഡിപി ഐ

സ്‌നേഹ സദനം ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സ്‌നേഹസദനം വൃദ്ധസദനത്തിനാണ് എസ് ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്. 15 ഓളം വയോധികരാണ് ഇവിടെ കഴിയുന്നത്

Update: 2020-04-11 04:47 GMT

കൊച്ചി: കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തിന് എസ്ഡിപിഐയുടെ കൈത്താങ്ങ്. സ്‌നേഹ സദനം ചാരിറ്റബിള്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സ്‌നേഹസദനം വൃദ്ധസദനത്തിനാണ് എസ് ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്. 15 ഓളം വയോധികരാണ് ഇവിടെ കഴിയുന്നത്. സ്‌നേഹസദനം ചെയര്‍മാന്‍ ഗോപാലകൃഷ്ണന് എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി ഭക്ഷ്യവസ്തുക്കള്‍ കൈമാറി. മണ്ഡലം ജോ. സെക്രട്ടറി സിദ്ധീഖ് നെട്ടൂര്‍, മരട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് നഹാസ് ആബിദ്ദീന്‍ പങ്കെടുത്തു.  

Tags:    

Similar News