എറണാകുളം ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ്; 186 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

Update: 2020-08-23 14:14 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 186 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. കളമശ്ശേരി,പള്ളുരുത്തി ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം, നെല്ലിക്കുഴി,കരുമാലൂര്‍,ചേരാനല്ലൂര്‍ മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. പള്ളുരുത്തി ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോമില്‍ 33 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ബീഹാര്‍,മലപ്പുറം,മാഹി,തൃശൂര്‍,പാലക്കാട് എന്നിവങ്ങളില്‍ നിന്നും എത്തി ജോലി ചെയ്യുന്നവര്‍ക്കാണ് കളമശേരിയില്‍ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.21 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.നെല്ലിക്കുഴിയില്‍ 12 പേര്‍ക്കും,വെങ്ങോല,സൗത്ത് വാഴക്കുളം,ചേരാനല്ലൂര്‍ മേഖലകളില്‍ ഏഴു പേര്‍ക്ക് വീതവും, കരുമാലൂരില്‍ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ആലുവ,എറണാകുളം,കടമക്കുടി,മട്ടാഞ്ചേരി മേഖലകളില്‍ അഞ്ചു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഏലൂര്‍,ചെങ്ങമനാട്,കോതമംഗലം,കിഴക്കമ്പലം മേഖലകളില്‍ നാലു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.ചിറ്റാറ്റുകര,

തൃപ്പുണിത്തുറ,തോപ്പുംപടി മേഖലകളില്‍ മൂന്നു പേര്‍ക്ക് വീതവും,പുത്തന്‍വേലിക്കര, പള്ളുരുത്തി ,ഏരൂര്‍,തിരുവാങ്കുളം,ഫോര്‍ട്ട് കൊച്ചി, വടവുകോട് മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.അങ്കമാലി സ്വദേശി,ആയവന സ്വദേശിനിആലങ്ങാട് സ്വദേശിനി,ഇടപ്പള്ളി സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശിനി,എളംകുന്നപ്പുഴ സ്വദേശി,കടുങ്ങലൂര്‍ സ്വദേശി,കവളങ്ങാട് സ്വദേശിനി,കുട്ടമ്പുഴ സ്വദേശി,കുന്നുകര സ്വദേശി,കുമ്പളങ്ങി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,തിരുമാറാടി സ്വദേശി,തൃക്കാക്കരയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി,പായിപ്ര സ്വദേശി,പിറവം സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനി,പോലീസ് ഉദ്യോഗസ്ഥനായ അശമന്നൂര്‍ സ്വദേശി,പോലീസ് ഉദ്യോഗസ്ഥനായ പിണ്ടിമന സ്വദേശി,മഞ്ഞപ്ര സ്വദേശി,മഴുവന്നൂരിലെ വൈദികനായ ഇടുക്കി സ്വദേശി,മഴുവന്നൂര്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍,രായമംഗലം സ്വദേശിനി വടക്കേക്കര സ്വദേശിനി,വടുതല സ്വദേശി,വാരപ്പെട്ടി സ്വദേശി,വാഴക്കാലയില്‍ ജോലി ചെയുന്ന മലപ്പുറം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ മഴുവന്നൂര്‍ സ്വദേശിനി ,കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ ഉദയംപേരൂര്‍ സ്വദേശിനി,കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയായ വരാപ്പുഴ സ്വദേശിനി,എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ മരട് സ്വദേശിനി,എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ പാലാരിവട്ടം സ്വദേശിനി,ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ ചൂര്‍ണിക്കര സ്വദേശിനി,കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഇടുക്കി സ്വദേശിനി,ആരോഗ്യ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.മാലി സ്വദേശിനി,ബീഹാര്‍ സ്വദേശി,ബീഹാര്‍ സ്വദേശി,ദുബായില്‍ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി,ലക്ഷദ്വീപ് സ്വദേശി,ഉത്തര്‍പ്രദേശ് സ്വദേശി,സൗദിയില്‍ നിന്നെത്തിയ കീരംപാറ സ്വദേശിനി,ദുബായില്‍ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനി,ദുബായില്‍ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശിനി, രണ്ട് തമിഴ്‌നാട് സ്വദേശികള്‍,ദുബായില്‍ നിന്നെത്തിയ കുന്നത്തുനാട് സ്വദേശി എന്നിവര്‍ക്കാണ് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.ഇന്ന് 171 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 145 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 1112 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 692 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16136 ആണ്. ഇതില്‍ 13787 പേര്‍ വീടുകളിലും, 197 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2152 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 117 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 161 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1865 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1616 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1592 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 928 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1823 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.


Tags:    

Similar News