എറണാകുളം ജില്ലയില്‍ ഇന്ന് 564 പേര്‍ക്ക് കൊവിഡ്

Update: 2021-02-20 17:36 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. കളമശ്ശേരി 31, തൃപ്പൂണിത്തുറ 29, കോതമംഗലം 17, ആലുവ 16, തൃക്കാക്കര 16, പള്ളുരുത്തി 14, മരട് 13, ചേരാനല്ലൂര്‍ 12, നോര്‍ത്ത് പറവൂര്‍12, മുടക്കുഴ 12, കോട്ടപ്പടി 10, കടവന്ത്ര 9, ചൂര്‍ണിക്കര 9, ഇടപ്പള്ളി 8, എളമക്കര 8, ഒക്കല്‍ 8, പള്ളിപ്പുറം 8, രായമംഗലം 8, അയ്യമ്പുഴ 7, അശമന്നൂര്‍ 7, ഇലഞ്ഞി 7, എറണാകുളം സൗത്ത് 7, കുന്നത്തുനാട് 7, നായരമ്പലം 7,ശ്രീമൂലനഗരം 7,അങ്കമാലി 6,എടത്തല6,കരുമാലൂര്‍ 6,കുട്ടമ്പുഴ 6,കുമ്പളങ്ങി6,കൂവപ്പടി6,കോട്ടുവള്ളി 6,തേവര 6,നെല്ലിക്കുഴി 6,പായിപ്ര 6,മാറാടി6,ആവോലി5,ഇടക്കൊച്ചി5,ഐക്കാരനാട്5,കറുകുറ്റി5,കാഞ്ഞൂര്‍ 5,തിരുമാറാടി 5,നെടുമ്പാശ്ശേരി5,ഫോര്‍ട്ട് കൊച്ചി 5,മട്ടാഞ്ചേരി5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ചെങ്ങമനാട് ,ചെല്ലാനം, ചേന്ദമംഗലം, പുത്തന്‍വേലിക്കര, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, മുളന്തുരുത്തി, മൂക്കന്നൂര്‍, വടവുകോട്, വാരപ്പെട്ടി, വാഴക്കുളം,വെങ്ങോല, എളംകുന്നപ്പുഴ, കടുങ്ങല്ലൂര്‍, കാലടി, കീഴ്മാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന, പിറവം, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, മഴുവന്നൂര്‍, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, വാളകം, വൈറ്റില, ആമ്പല്ലൂര്‍, ആലങ്ങാട്,ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, കീരംപാറ, കുന്നുകര, കുഴിപ്പള്ളി, ഞാറക്കല്‍, തമ്മനം, തുറവൂര്‍, തോപ്പുംപടി, മുളവുകാട്, വേങ്ങൂര്‍, ആരക്കുഴ, എറണാകുളം നോര്‍ത്ത്, ഏലൂര്‍, കടമക്കുടി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കൂത്താട്ടുകുളം, തിരുവാണിയൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പാലക്കുഴ, പോണേക്കര, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 658 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1330 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 2340 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27822 ആണ്. ഇന്ന് 95 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9719 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ് 46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 19,പള്ളുരുത്തി താലൂക്ക് ആശുപത്രി 12,പറവൂര്‍ താലൂക്ക് ആശുപത്രി 4,പി വി എസ് 66,ജി എച്ച് മൂവാറ്റുപുഴ 21,ഡി എച്ച് ആലുവ8,സഞ്ജീവനി 14,സിയാല്‍ 28,സ്വകാര്യ ആശുപത്രികള്‍ 488,എഫ് എല്‍ റ്റി സികള്‍ 134,എസ് എല്‍ റ്റി സി കള്‍ 188,വീടുകള്‍ 8127 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8129 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Covid: 564 people are positive in Ernakulam district today

Tags:    

Similar News