കൊവിഡ്: എറണാകുളം പ്രസ് ക്ലബ്ബിന് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ നല്‍കി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍
പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ ജി ബാലസുബ്രഹ്മണ്യന്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യൂസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി ശികാന്തിന് ലയണ്‍സ് ക്ലബ്ബ് ക്യൂന്‍ സിറ്റി മെമ്പര്‍ സിഎല്‍ തോംസണ്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ഗ്ലൂക്കോമീറ്ററുകള്‍ സോണ്‍ ചെയര്‍മാന്‍ കുര്യച്ചന്‍ കൈമാറി
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ 318 സി എറണാകുളം പ്രസ്‌ക്ലബ്ബിലേയ്ക്ക് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ നല്‍കി. പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ ജി ബാലസുബ്രഹ്മണ്യന്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യൂസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി ശികാന്തിന് ലയണ്‍സ് ക്ലബ്ബ് ക്യൂന്‍ സിറ്റി മെമ്പര്‍ സിഎല്‍ തോംസണ്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ഗ്ലൂക്കോമീറ്ററുകള്‍ സോണ്‍ ചെയര്‍മാന്‍ കുര്യച്ചന്‍ കൈമാറി. വരുന്ന വര്‍ഷത്തേയ്ക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ 318 സി നടപ്പിലാക്കുന്ന വിവിധ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 1000 കുട്ടികള്‍ക്ക് 32 ഇഞ്ച് കളര്‍ ടെലിവിഷനുകള്‍, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, ആലപ്പുഴ റവന്യൂ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീനുകള്‍, 5000 ഓട്ടോറിക്ഷകള്‍ക്ക് സാനിറ്റൈസര്‍, ഡിസ്പെന്‍സറികള്‍ തുടങ്ങിയവ വിതരണം ചെയ്യും. ഇതിന് പുറമേ ഭവനരഹിതരായ 10 നിര്‍ധനര്‍ക്ക് അഞ്ച് ലക്ഷം രൂപ മുടക്കി വീടുകള്‍ നല്‍കുന്ന പദ്ധതിയും വരും വര്‍ഷം പൂര്‍ത്തിയാക്കും. ലയണ്‍സ് സെക്രട്ടറി അത്താവുദിന്‍, ഖജാന്‍ജി ഷൈന്‍ കുമാര്‍, കുമ്പളം രവി, കുര്യാച്ചന്‍ ചാക്കോ, ജോണ്‍സന്‍ സി എബ്രഹം സംസാരിച്ചു. റീജ്യണല്‍ ചെയര്‍മാന്‍ പൗലോസ് കെ മാത്യു സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി പി ശശികാന്ത് നന്ദിയും പറഞ്ഞു.