ലോക്ക് ഡൗണ്‍: കൊച്ചിയില്‍ ഐഎജി അടുക്കള പ്രവര്‍ത്തനം തുടങ്ങി

കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കൊച്ചി നഗരത്തില്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന റവന്യൂ, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, വാളന്റിയര്‍മാര്‍, ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം എത്തിച്ചു കൊടുക്കുക

Update: 2021-05-17 16:35 GMT

കൊച്ചി: ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ ജി) കണയന്നൂര്‍ താലൂക്കിന്റെ നേതൃത്വത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് മുന്നോടിയായി അടുക്കള എറണാംകുളം എസ് എസ് കലാമന്ദിറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കൊച്ചി നഗരത്തില്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന റവന്യൂ, ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, വാളന്റിയര്‍മാര്‍, ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം എത്തിച്ചു കൊടുക്കുക.

ഭക്ഷണം ആവശ്യമുള്ളവര്‍ അതത് വില്ലേജ് ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. അടുക്കളയുടെ പ്രവര്‍ത്തന ഉദ്ഘാടനം കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദ് നിര്‍വ്വഹിച്ചു. ഐഎ ജി താലൂക്ക് ഇന്‍ചാര്‍ജ് ടി ആര്‍ ദേവന്‍, കണ്‍വീനര്‍ എം ജി ശ്രീജിത് സംസാരിച്ചു. രാജീവ് ജോസ് (റെഡ്‌ക്രോസ്), ഡോ: മേരി അനിത (സി ഫീ), രത്‌നമ്മ വിജയന്‍ (ഫെയ്‌സ് ഫൗണ്ടേഷന്‍), സഹല്‍ ഇടപ്പള്ളി (എസ്‌വൈ എസ്), ഹരിതനി ജീഷ് (ഐഎല്‍എഫ്), ഐഎജി.അംഗങ്ങളായ നവാസ് തമ്മനം, എം എ സേവ്യര്‍, ഷാഹുല്‍ കലൂര്‍, സിസ്റ്റര്‍ സീന ജോസഫ്, സിസ്റ്റര്‍എല്‍സി തോമസ്, ആന്റണി കടമക്കുടി, ബാബു ജോസഫ് കുറുവത്താഴ, ഗോപാല്‍ ഷേണായ്, ബാബു എം ഭട്ട് നേതൃത്വം നല്‍കി.ഭക്ഷണാവശ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: 9446446363, 920 7528123 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    

Similar News