ഐ എ ജി അടുക്കളയ്ക്ക് എസ് വൈ എസിന്റെ കൈത്താങ്ങ്

എസ് വൈ എസ് സാന്ത്വനം ജില്ലാ കമ്മറ്റി അരി ,പലചരക്ക്. പച്ചക്കറി എന്നിവ ഉള്‍പ്പെടെ അഞ്ഞൂറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നല്‍കി

Update: 2021-05-27 06:32 GMT

കൊച്ചി: ദുരന്തനിവാരണ അതോറിറ്റി കണയന്നൂര്‍ താലൂക്കിന്റെ നേതൃത്വത്തില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐഎജി) നടത്തുന്ന അടുക്കളയിലേക്ക് എസ് വൈ എസ് സാന്ത്വനം ജില്ലാ കമ്മറ്റി അരി ,പലചരക്ക്. പച്ചക്കറി എന്നിവ ഉള്‍പ്പെടെ അഞ്ഞൂറ് കിലോ ഭക്ഷ്യവസ്തുക്കള്‍ നല്‍കി.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ സഖാഫി, സാന്ത്വനം ജില്ലാ പ്രസിഡന്റ് യൂസൂഫ് സഖാഫി എന്നിവരുടെ കയ്യില്‍ നിന്ന് ഹൈബി ഈഡന്‍ എംപി. ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി ഐഎജി. താലൂക്ക് ഇന്‍ചാര്‍ജ് ടി ആര്‍ ദേവന്‍ മെമ്പര്‍മാരായ ഡോ മേരി അനിത, രാജീവ് ജോസ്, സഹല്‍ ഇടപ്പള്ളി, സാലിഹ് വെണ്ണല, കെഎസ്എം ഷാജഹാന്‍സഖാഫി, ഷാനവാസ് പറവൂര്‍, നവാസ്വാഴക്കാല പങ്കെടുത്തു.

Tags:    

Similar News