തണല്‍ പാലിയേറ്റീവ് കെയര്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു

എറണാകുളത്തെ മുപ്പാത്തടം തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ 23 യൂനിറ്റുകള്‍ മുഖേന 70 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിവിധയിടങ്ങളില്‍ വിതരണം നടത്തിയത്. കുടുംബത്തിന് ആവശ്യമായ എല്ലാ പ്രാഥമിക ഭക്ഷ്യഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓരോ കിറ്റും

Update: 2021-05-17 09:34 GMT
തണല്‍ പാലിയേറ്റീവ് കെയര്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു

കൊച്ചി: തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായവരിലേക്കാണ് തണലിന്റെ സഹായമെത്തിയത്. വെല്ലുവിളികളുടെ ഈ കാലഘട്ടത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പാവപ്പെട്ട ജനവിഭാഗമുള്ളത്. ഇതുമനസിലാക്കി നിരവധി സന്നദ്ധ പ്രസ്ഥാനങ്ങളാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുള്ളത്.

എറണാകുളത്തെ മുപ്പാത്തടം തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ 23 യൂനിറ്റുകള്‍ മുഖേന 70 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിവിധയിടങ്ങളില്‍ വിതരണം നടത്തിയത്. കുടുംബത്തിന് ആവശ്യമായ എല്ലാ പ്രാഥമിക ഭക്ഷ്യഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഓരോ കിറ്റും.

അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനുമായി സഹകരിച്ചാണ് മുപ്പാത്തടത്തെ യൂനിറ്റുകള്‍ കിറ്റുകള്‍ വിതരണം നടത്തിയത്.വീടുകളിലെത്തിയുള്ള വൈദ്യസഹായം, ആരോഗ്യ പരിശോധനകള്‍, രോഗിപരിചരണം, പുനരധിവാസം തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനുമായി ചേര്‍ന്ന് യൂനിറ്റ് വര്‍ഷങ്ങളായി നടപ്പാക്കിവരുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News