എറണാകുളം ജില്ലയില്‍ ഇന്ന് 9704 പേര്‍ക്ക് കൊവിഡ്

ഇതില്‍ 7143 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഉറവിടമറിയാത്തവര്‍ 2528 പേരാണ്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2022-01-30 15:13 GMT

എറണാകുളം: ജില്ലയില്‍ ഇന്ന് 9704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7143 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഉറവിടമറിയാത്തവര്‍ 2528 പേരാണ്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1382 പേര്‍ ഇന്ന് രോഗ മുക്തി നേടി.ഇന്ന് 11225 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5632 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 74060 ആണ്. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 69184 ആണ് .

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17195 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്നെ കാവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 789 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 151 ആദ്യ ഡോസും, 482 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 738 ഡോസും, 51 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 156 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 60110 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി

ജില്ലയില്‍ ഇതുവരെ 5817453 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3190525 ആദ്യ ഡോസ് വാക്‌സിനും, 2566818 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.

ഇതില്‍ 5127706 ഡോസ് കോവിഷീല്‍ഡും, 673087 ഡോസ് കോവാക്‌സിനും, 16660 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. 96385 കുട്ടികളാണ് ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്‌


Tags:    

Similar News