സാമ്പത്തിക തകര്‍ച്ച:എസ്ഡിപിഐ ധര്‍ണ നാളെ
'സംഘി ധന ശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു. സാമ്പത്തിക നീതിക്കായി പൊരുതുക' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുള്ളത്
കൊച്ചി:രാജ്യത്തെ തകര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നാളെ ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ അറിയിച്ചു 'സംഘി ധന ശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു. സാമ്പത്തിക നീതിക്കായി പൊരുതുക' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുള്ളത്.പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിക്കും. ആലുവ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലെ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ്് അജ്മല്‍ കെ മുജീബ് ഉദ്ഘാടനം ചെയ്യും. ലത്തീഫ് കോമ്പാറ സംസാരിക്കും. പെരുമ്പാവൂര്‍ പോസ്റ്റ് ഓഫീസ് ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ സംസാരിക്കും.പറവൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീര്‍ ഏലൂക്കരയും പട്ടിമറ്റത്ത് ജില്ലാ സെക്രട്ടറി ബാബു വേങ്ങൂരും ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ നാസര്‍ എളമന സംസാരിക്കും.എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് എടയപ്പുറം മൂവാറ്റുപുഴയിലും എന്‍ കെ നൗഷാദ് കോതമംഗലത്തും ഷാനവാസ് പുതുക്കാട് വൈപ്പിനിലും ധര്‍ണകള്‍ ഉദ്ഘാടനം ചെയ്യുംപാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം വികലമായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്ത ബിജെപി സര്‍ക്കാറിന് താക്കീതായി മാറുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ അറിയിച്ചു.