മുല്ലപ്പെരിയാര്‍: പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാട്,കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എസ്ഡിപിഐ കത്തയച്ചു
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് ആണ് കത്തയച്ചത്.കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന ആശങ്ക യാതൊരു പരിഹാരവുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ ചീഫ് ജസ്റ്റിസിന് കത്തയച്ചത്
കൊച്ചി:മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് കത്തയച്ചു.കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന ആശങ്ക യാതൊരു പരിഹാരവുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ബലക്ഷയം മൂലം വലിയ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള വിദഗ്ധ പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലെ വിഷയം വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണ്.തമിഴ്‌നാട് ജനത വലിയ തോതില്‍ കൃഷിക്കായി ആശ്രയിക്കുന്നത് മുല്ലപെരിയാറിനെയാണ്. അവരുടെ ജീവിതവൃത്തിയെ ബാധിക്കുന്ന വിഷയത്തിന് പരിഹാരം ആവശ്യമാണ്.എന്നാല്‍, അതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് കേരള ജനതയുടെ സുരക്ഷയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
40 ലക്ഷം ജനതയെ നേരിട്ട് ബാധിക്കുന്ന ഒരു ആസന്ന ദുരന്തം സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞ മുല്ലപ്പരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ അനിവാര്യമാണ്.ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ,തൃശൂര്‍ ജില്ലകളെ സര്‍വ്വ നാശത്തിലേക്ക് തള്ളിവിടാന്‍ പോലും പ്രഹര ശേഷിയുള്ളതാണ് ഡാമിന്റെ തകര്‍ച്ചയെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
2018 ലെ പ്രളയത്തില്‍ 40000 കോടിയുടെ നഷ്ടവും 435 ജീവനുകളും ആണ് കേരളത്തിന് നഷ്ടപ്പെട്ടത്.എന്നിട്ടും കേരളത്തെ രണ്ടായി പിളര്‍ത്തുന്ന ഈ മഹാ വിപത്തിനെ മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാരുകള്‍ സിസ്സംഗത തുടരുകയാണെന്ന് എസ് ഡി പി ഐ ചൂട്ടിക്കാട്ടുന്നു.കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് എസ്ഡിപിഐ ജില്ലാ ജനറല്‍സെക്രട്ടറി അഭ്യര്‍ഥിച്ചു.