പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപ്പിടിത്തം

Update: 2021-09-22 06:41 GMT

പെരുമ്പാവൂര്‍: കണ്ടന്തറയില്‍ പ്രവര്‍ത്തിക്കുന്ന പഴയ പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയില്‍ തീപ്പിടിത്തം. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പഴയ പ്ലാസ്റ്റിക്ക്, ചിപ്‌സ് എന്നിവ ഭാഗികമായി കത്തിനശിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നിവടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. തൊട്ടടുത്ത പ്ലൈവുഡ് കമ്പനിയിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കണ്ടന്തറ ചിറയിലാന്‍ അബ്ദുര്‍ റഹ്മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

പെരുമ്പാവൂര്‍ അഗ്‌നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ എന്‍ എച്ച് അസൈനാരുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നീ നിലയങ്ങളില്‍നിന്ന് 6 യൂനിറ്റ് 4 മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായും അണച്ചു. ഫയര്‍ഫോഴ്‌സ് അംഗങ്ങളായ ഷാജി സെബാസ്റ്റ്യന്‍, എം ടി ബാലന്‍, പി എ ഷാജന്‍, പി സുബ്രഹ്മണ്യന്‍, ഷംജു, എസ് ശ്രീജിത്ത്, ഷിജോ ജേക്കബ്, ബിബിന്‍ മാത്യു, ഉജേഷ്, അനില്‍കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീപ്പിടിത്തമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News